ചരിത്രം
ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രവശ്യയുടെ ഭാഗമായിരുന്ന മലബാറിന്‍റെ ഭാഗമായാണ് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടുന്ന വയനാട് നിലകൊണ്ടത്. സ്വാതന്ത്യത്തിനുശേഷവും മലബാര്‍ മദ്രാസിന്‍റെ ഭാഗമായിരുന്നു.1956 ല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങലുടെ വിഭജനത്തോടെ മലബാര്‍ കേരളസംസ്ഥാനത്തിന്‍റെ ഭാഗമാവുകയും വൈത്തിരി തെക്കെവയനാട് താലൂക്ക് കോഴിക്കോട് ജില്ലയിലും മാനന്തവാടി വടക്കേവയനാട് താലൂക്ക് കണ്ണൂര്‍ ജില്ലയിലും ഉള്‍പ്പെട്ടു. അമ്പലവയല്‍ വൈത്തിരി താലൂക്കിലാണ് ഉള്‍പ്പെട്ടിരുന്നത്. പിന്നീട് 1980 ല്‍ വയനാട് രൂപീകരണത്തോടെ വയനാട് ജില്ലയിലും തെക്കേവയനാട് താലൂക്ക് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളായി വിഭജിക്കപ്പെട്ടപ്പോള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ഉള്‍പ്പെടുകയും ചെയ്തു.