പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു.

എന്‍.സി കൃഷ്ണകുമാര്‍

പ്രസിഡൻ്റ്

ബീന അബു

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷഫീക് പി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ കെ ബാബു

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിജി റ്റി പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

കുമാരന്‍ ചെമ്പോട്ടി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍  ഉള്‍പ്പെട്ട അമ്പലവയല്‍ ഗ്രാമപഞ്ചാത്തില്‍  22 വാര്‍ഡുകളാണുള്ളത്. ഈ വര്‍ഡുകള്‍ പഞ്ചായത്തിലെ  അമ്പലവയല്‍ വില്ലേജില്‍  1,2,3,4,5,6,7,8,,20,21,22 എന്നീ 10 വാര്‍ഡുകളും, തോമാട്ടുചാല്‍ 9,10,11,12,13,14,15,16,17,18,19 എന്നീ 10 വാര്‍ഡുകളും ഉള്‍പ്പെടുന്നു. ഭൂമദ്ധ്യരേഖയ്ക്ക് വടക്ക് അക്ഷാംശം 11.26 ഡിഗ്രിക്കും 11.59 ഡിഗ്രിക്കും രേഖാംശം കിഴക്ക് 76.26 ഡിഗ്രിക്കും 75.46 ഡിഗ്രിക്കും ഇടയിലാണ് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മൊത്തം 6065 ഹെക്ടര്‍ വിസ്തീര്‍ണ്ണവും 35207 ജനസംഖ്യയുമാണുള്ളത്.  അതിരുകൾ 1വടക്ക്സുൽത്താൻ ബത്തേരി, മീനങ്ങാടിപഞ്ചായത്ത്2കിഴക്ക്നെന്മേനി പഞ്ചായത്ത്, തമിഴ്‌നാട് സംസ്ഥാനം3തെക്ക്മൂപ്പൈനാട് പഞ്ചായത്ത്4പടിഞ്ഞാറ്മൂപ്പൈനാട്, മുട്ടിൽ പഞ്ചായത്തുകൾ അമ്പലവയല്‍ പഞ്ചായത്തിന്‍റെ പൊതുവിവരണം 1.      പഞ്ചായത്ത് ഉള്‍പ്പെടുന്ന വില്ലേജ് (2)         : അമ്പലവയല്‍, തോമാട്ടുചാല്‍,കൃഷ്ണഗിരി2....

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രവശ്യയുടെ ഭാഗമായിരുന്ന മലബാറിന്‍റെ ഭാഗമായാണ് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടുന്ന വയനാട് നിലകൊണ്ടത്. സ്വാതന്ത്യത്തിനുശേഷവും മലബാര്‍ മദ്രാസിന്‍റെ ഭാഗമായിരുന്നു.1956 ല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങലുടെ വിഭജനത്തോടെ മലബാര്‍ കേരളസംസ്ഥാനത്തിന്‍റെ ഭാഗമാവുകയും വൈത്തിരി തെക്കെവയനാട് താലൂക്ക് കോഴിക്കോട് ജില്ലയിലും മാനന്തവാടി വടക്കേവയനാട് താലൂക്ക് കണ്ണൂര്‍ ജില്ലയിലും ഉള്‍പ്പെട്ടു. അമ്പലവയല്‍ വൈത്തിരി താലൂക്കിലാണ് ഉള്‍പ്പെട്ടിരുന്നത്. പിന്നീട് 1980 ല്‍ വയനാട് രൂപീകരണത്തോടെ വയനാട് ജില്ലയിലും തെക്കേവയനാട് താലൂക്ക് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളായി വിഭജിക്കപ്പെട്ടപ്പോള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ഉള്‍പ്പെടുകയും ചെയ്തു.

കൂടുതൽ വായിക്കുക