ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഞ്ചായത്തിന്‍റെ വടക്ക് മീനങ്ങാടി ഗ്രാമപഞ്ചായത്തും സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റിയും കിഴക്ക് നെന്‍മേനി ഗ്രാമപഞ്ചായത്തും തമിഴ്നാട് സംസ്ഥാനവും തെക്ക് മൂപ്പനാട് ഗ്രാമപഞ്ചായത്തും പടിഞ്ഞാറ് മുട്ടില്‍, മേപ്പാടി, മൂപ്പനാട് ഗ്രാമപഞ്ചായത്തുകളും  അതിര്‍ത്തി പങ്കിടുന്നു. സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ ഉള്‍പ്പെട്ട പ്രദേശത്തിന്‍റെ ആസ്ഥാനമായ അമ്പലവയല്‍  സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 11.കി.മി ദൂരത്തിലാണ്. ജില്ലാ ആസ്ഥാനത്തുനിന്നും 22. കി.മി ദൂരത്തിലാണ്. സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലാണ്  പഞ്ചായത്ത് ഉള്‍പ്പെടുന്നത്.